പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്
പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, സെസ്സ് പിരിവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.പി. കുഞ്ഞികൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയാ സിക്രട്ടറി കെ.സുനില്‍ സംസാരിച്ചു. എന്‍.എം.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി. സജീവന്‍ സ്വാഗതവും ചന്ദ്രദാസ് നന്ദിയും പറഞ്ഞു. ടി.പി.കുഞ്ഞനന്തന്‍, എ.വി. ചന്ദ്രന്‍ ,കെ.പി.സതീശന്‍ , സി.എം. ബാബു, എന്നിവര്‍ നേതൃത്വം നല്കി.