സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിൽ മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളും; താളമേളങ്ങളുമായി വർണ്ണാഭമായ വിളംബര ഘോഷയാത്ര


മേപ്പയ്യൂർ: സംസ്ഥാന സ്കൂൾ കലാമേളയുടെ പ്രചരണാർത്ഥം മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കേളികൊട്ട് @61 എന്ന പേരിൽ വിളംബര ഘോഷയാത്ര നടത്തി. ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. പി.ടി.എ.പ്രസിഡൻ്റ് എം.എം.ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു.

എസ്.എം.സി ചെയർമാൻ ഇ.കെ.ഗോപി ചടങ്ങിൽ പങ്കെടുത്തു. പ്രധാനാധ്യാപകരായ കെ. നിഷിദ്, സന്തോഷ് സാദരം, വി എച്ച് എസ് ഇ പ്രിൻസിപ്പൽ അർച്ചന, എസ്.എം .സി മെമ്പർ മാരായ പി.കെ.പ്രിയേഷ് കുമാർ, നാരായണൻ സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശൻ, എസ്ആർജി കൺവീനർ കെ.പി.മിനി എന്നിവർ നേതൃത്വം നൽകി.

സ്കൂളിലെ വിവിധ സന്നദ്ധ സേനകളായ ജെ.ആർ.സി, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, എൻ.എസ്.എസ് തുടങ്ങിയവർ വർണശബളമായ ഘോഷയാത്രയിൽ അണിനിരന്നു.