ആദരവുമായി ഫെറ്റ്‌കോമെത്തി; സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്കളെ ആദരിച്ച് മപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വാധ്യാപക സംഘടന


മേപ്പയൂര്‍: സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്കളെ മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്കോം ആദരിച്ചു.

സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കളായ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാറിനും എല്‍.എല്‍.ബി ബിരുദം നേടിയ വേണു ചോതയോത്തിനുമാണ് ആദരവുമായി ഫെറ്റ്കോമെത്തിയത്.

മനോജ് കുമാറിന് കെ.കെ. കുഞ്ഞിമൊയ്തീനും ഭാര്യയും, വേണു ചോതയോത്തിന് ടി.പി. നാരായണനും ഫെറ്റ്കോമിന്റെ ഉപഹാരങ്ങള്‍ നല്‍കി.

കെ.കെ. സുനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാഘവന്‍ സ്വാഗതം പറഞ്ഞു. ടി. വിജയന്‍ നന്ദി പറഞ്ഞു. ഫെറ്റ്കോം അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.