മേപ്പയൂര്‍ കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണ ഓണ ചന്തയ്ക്ക് തുടക്കമായി


മേപ്പയൂർ: മേപ്പയൂർ കോ – ഓപ്പറേറ്റീവ് ടൗൺ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണ ചന്തയ്ക്ക് മേപ്പയൂരിൽ തുടക്കമായി. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് കെ.കെ രാഘവൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ, ബാങ്ക് വൈസ് പ്രസിഡണ്ട് വി.മോഹനൻ, എം.കെ രാമചന്ദ്രൻ, ടി.ഒ ബാലകൃഷ്ണൻ, കെ.എം ബാലൻ, സാവിത്രി ബാലൻ, സിന്ധു, സ്മിത, കെ.എം ലിഗിത്ത് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി ബിജുകുമാർ സ്വാഗതവും കെ.എം സത്യേന്ദ്രൻ നന്ദിയും പറഞ്ഞു. ബാങ്ക് ബില്‍ഡിങ്ങില്‍ ആരംഭിച്ച ചന്ത സെപ്തംബര്‍ 14ന് അവസാനിക്കും.