‘കലയും സാഹിത്യവും സാമൂഹിക പ്രതികരണങ്ങളാവണം’; മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പ്രതിനിധി സംഗമം


പേരാമ്പ്ര: കലയും സാഹിത്യവും സാമൂഹിക പ്രശ്‌നങ്ങളോടുള്ള പ്രതികരണമാകണമെന്ന് കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്ന് കയറ്റം പ്രതിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാപ്പിള കലകള്‍ തനത് രൂപത്തില്‍ നിലനിര്‍ത്താനും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

പേരാമ്പ്ര വ്യാപാര ഭവനില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എം അഷ്‌റഫ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ മണ്ണാറത്ത് പദ്ധതി വിശദീകരണവും സി.ടി മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണവും നടത്തി. എം.സി. മജീദ്, മുഹമ്മദ് മാസ്റ്റര്‍, ഷംസുദ്ദീന്‍ മര്‍ഹബ , മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു. എന്‍.കെ മുസ്തഫ സ്വാഗതവും കെ.കെ അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കെ.കെ.അബൂബക്കര്‍ മാസ്റ്റര്‍ (പ്രസിഡണ്ട്). മുഹമ്മദ് മാസ്റ്റര്‍ ഉള്ള്യേരി, ഹസ്സന്‍ പാതിരിയാട്ട്, ഷംസുദ്ദീന്‍ മര്‍ഹബ (വൈസ് പ്രസിഡണ്ടുമാര്‍). എന്‍.കെ മുസ്തഫ. (ജന.സെക്രട്ടറി), മുജീബ് കോമത്ത്, കെ.മുനീര്‍ മാസ്റ്റര്‍, എന്‍.കെ.കുഞ്ഞി മുഹമ്മദ് (സെക്രട്ടറിമാര്‍). എം.സി മജീദ് കച്ചിന്‍സ് ( ട്രഷറര്‍).

വനിത വിംഗ്: ഷര്‍മിന കോമത്ത് (ചെയ.), സല്‍മ എന്‍.കെ. ( കണ്‍), ഇശല്‍ കൂട്ടം – അഫ്‌ലഹ്. പാറക്കടവ് (ചെയ) നൗഫല്‍ പി (കണ്‍)സി.ടി. മുഹമ്മദ്, സി.എച്ച് ഇബ്രാഹിം കുട്ടി, എ.കെ. തറുവയ്ഹാജി, റഷീദ് മലപ്പാടി, ഫിലിപ്‌സ് മൂസ്സ ഹാജി (രക്ഷാധികാരികള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

summary: Mapila kala academy Perambra chapter representative meeting