സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: വൈക്കിലശ്ശേരിയിലെ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പില്‍ പങ്കെടുത്തത് നിരവധി പേര്‍


വൈക്കിലശ്ശേരി: ചോറോട് ഗ്രാമപഞ്ചായത്തും നാഷണൽ ആയൂഷ് മിഷൻ, കേരള സർക്കാർ പട്ടിക ജാതി – പട്ടിക വർഗ്ഗ പിന്നോക്ക വകുപ്പ് സംയുക്ത ആഭിമുഖ്യത്തിൽ വൈക്കിലശ്ശേരിയിൽ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോഹ്യാ സ്മാരക മന്ദിരത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ജ്യോതി പി, ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിതകുമാരി, പ്രസാദ് വിലങ്ങിൽ, കെ.കെ റിനീഷ്, അബൂബക്കർ വി.പി, ബിന്ദു.ടി, എസ് സി. പ്രമോട്ടർ ലൂയിഷ എന്നിവർ സംസാരിച്ചു.

എൻ.എ.എം. ഫാർമസിസ്റ്റ് അർജുൻ സ്വാഗതവും ചോറോട് മെഡിക്കൽ ഓഫിസർ നിഷ.പി നാണു നന്ദിയും പറഞ്ഞു.

Many people participated in the homeopathic medical camp at Vaikilassery