മലബാര്‍ കാൻസര്‍ സെന്ററില്‍ നിരവധി തൊഴിലവസരങ്ങൾ: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം


തലശ്ശേരി: ലബാർ കാൻസർ സെന്ററിലെ (MCC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌കാലിക നിയമനമാണ്. ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍, യോഗ്യത, ശമ്ബളം തുടങ്ങിയ താഴെ വിശദമായി നല്‍കുന്നു.

ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ)

ഒഴിവ്: 2.

ശമ്ബളം: 60,000 രൂപ (മറ്റ് അലവൻസുകളും ലഭ്യമായിരിക്കും).

യോഗ്യത: ബിഎസ്‌സി (ന്യൂ ക്ലിയർ മെഡിസിൻ ടെക്നോളജി)/ ഡി.എം.ആർ.ഐ.ടി/ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയില്‍ പിജി ഡിപ്ലോമ (BARC/ AERB 1 അംഗീകൃതമായിരിക്കണം).

പ്രായം: 36 വയസ്സ് കവിയരുത്

റെസിഡെന്റ് സ്റ്റാഫ്

ഒഴിവ്: 10

ശമ്ബളം: 20,000 രൂപ

യോഗ്യത: ബി.എസ്‌.സി നഴ്‌സിങ്/ ജി.എൻ.എം/പോസ്റ്റ് ബേസിക് ഡിപ്ലോമ (ഓങ്കോളജി കൗണ്‍സില്‍).

പ്രായം: 30 വയസ്സ് കവിയരുത്.

റെസിഡെന്റ് ഫാർമ സിസ്റ്റ്

ഒഴിവ്: 1

ശമ്ബളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ബിരുദം).

യോഗ്യത: ഡിഫാം/ബിഫാം.

പ്രായം: 30 വയസ്സ് കവിയരുത്.

പേഷ്യൻ്റ് കെയർ അസിസ്റ്റന്റ്

ഒഴിവ്: 5

ശമ്ബളം: 10000 രൂപ

യോഗ്യത: പ്ലസ്‌ ടു

പ്രായം: 30 വയസ്സ് കവിയരുത്

അപേക്ഷ

എല്ലാ തസ്തികയിലേക്കുമുള്ള അപേക്ഷ എം സി സി വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രില്‍ 15 (12 PM).

വെബ്സൈറ്റ്: www.mcc.kerala gov.in.

Summary: Many job opportunities at Malabar Cancer Center: Plus Two qualified candidates can also apply