സോഷ്യല്‍ മീഡിയ വഴി പ്രണയം, ഒടുവില്‍ ഒന്നിച്ച് നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടി; നടുവണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരിയ്‌ക്കൊപ്പം നാടുവിടാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍


നടുവണ്ണൂര്‍: പതിനേഴുകാരിക്കൊപ്പം നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂര്‍ സ്വദേശിനിക്കൊപ്പം നാടുവിടാന്‍ ശ്രമിച്ച 29 കാരനായ ഷെമിമുദ്ദീനെയാണ് അത്തോളി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.

ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞ് വച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിതേഷാണ് ഷെമിമുദ്ദീനെ അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Summary: Mannarkkad native arrested in pocso case while trying to elope with naduvannur native17 year old girl