എം.ഡി.എം.എ മയക്കുമരുന്നുമായി മണിയൂർ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ
വടകര: എം.ഡി.എം.എ മയക്കുമരുന്നുമായി മണിയൂർ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിലായി. മണിയൂർ ചങ്ങാരോത് കടവത്തു നിവാസിൽ മുഹമ്മദ് ഷഫാദ് (36) ആണ് പിടിയിലായത്. ദിവസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് വടകര എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷ്.വി.ആർ ൻ്റെ നേതൃത്വത്തിൽ മണിയൂർ ചങ്ങാരോത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 2.936 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും കണ്ടെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി പ്രമോദ് പുളിക്കൂൽ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ്മാരായ സുരേഷ് കുമാർ സി.എം, ഷൈജു പി.പി, ഉനൈസ്, സിവിൽ എക്സൈസ് ഓഫിസർ ഷിരാജ്. കെ, ജിജു. കെ.എം, മുസ്ബിൻ ഇ.എം, തുഷാര ടി.പി, സി.ഇ.ഒ, ഡ്രൈവർ പ്രജീഷ്. ഇ.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Summary: Maniyur youth arrested with MDMA drug in Excise