ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് മണിയൂർ സ്കൂളിൻ്റെ കരുതൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി


മണിയൂർ: വയനാട് മുണ്ടക്കയം ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന തുക ഏറ്റുവാങ്ങി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായ ചടങ്ങിന് പ്രിൻസിപ്പൽ കെ.വി.അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് സുനിൽ മുതുവന തുടങ്ങിയവർ നേതൃത്വം നൽകി.

Maniyur School’s help to the suffering people of Wayanad; The money was handed over to the Chief Minister’s Relief Fund