മണിയൂർ പാലയാട് ദേശീയ വായനശാല ഇനി പുതുമോടിയിൽ; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു, ആഘോഷമാക്കി നാട്
മണിയൂർ: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയത്.
വായനശാല പ്രസിദ്ധികരിച്ച സ്മരണികയുടെ പ്രകാശനം നിർവഹിച്ചുകൊണ്ട് യുവ എഴുത്തുകാരി ശ്യാമിലി പ്രവീൺ എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. വടകര സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വായനശാലക്ക് സമ്മാനിച്ച പുസ്തക ശേഖരം എം.എൽ.എ. ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഗ്രാമോൽസവം’ എന്ന പേരിൽ പാലയാടിൻ്റെ വിവിധ ഭാഗങ്ങളിൽ കലാ സാംസകാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
എ.ഐ സാങ്കേതിക വിദ്യയിലെ പരിശിലന ക്ലാസ്സ്, വനിതാസംഗമം, വായനശാലയുടെ പഴയ കാല പ്രവർത്തകരെ ആദരിക്കൽ, സാഹിത്യ സദസ്, വിവിധ തൊഴിൽ മേഖലയിലെ മുതിർന്ന പ്രഗൽഭരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ അനുബന്ധമായി നടന്നു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി. അംഗനവാടി കുട്ടികൾ മുതൽ മുതിർന്ന വനിതകൾ വരെയുള്ളവരുടെ വൈവിധമാർന്ന നൃത്തനൃത്ത്യങ്ങൾ അരങ്ങേറി.
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ടി.പി.ശോഭന, ഷൈജു പള്ളിപ്പറമ്പത്ത്, രാഘവൻ, കെ.വി.സത്യൻ, ഷൈജു പള്ളിപ്പറമ്പത്ത്, ടി.എൻ.മനോജ്, വി.പി.സുരേന്ദ്രൻ, നബൊയിൽ പത്മനാഭൻ, ബാബുരാജ്.സി.ടി, ഇ.നാരായണൻ മാസ്റ്റർ, സി.എച്ച്.ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക് ബാൻ്റിൻ്റെ സംഗീത പരിപാടിയും അരങ്ങേറി. ജനറൽ കൺവിനർ കെ.കെ. രാജേഷ് മാസ്റ്റർ മാസ്റ്റർ സ്വാഗതവും ഷൈജു.എം.കെ നന്ദിയും പറഞ്ഞു.
Summary: Maniyur Palayad National Library now in Pudumodi; The new building was inaugurated and the nation celebrated