മണിയൂർ കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു


മണിയൂർ: കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ എരവത്ത് ബാലൻ (റിട്ടയേർഡ് ആർമി & കേരള പോലിസ്). മക്കൾ: അരുൺ കുമാർ (വളയം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി), ആഷ (റിട്ടർഡ് അധ്യാപിക, വിളയാട്ടൂർ എൽ.പി സ്കൂൾ).

മരുമക്കൾ: രവീന്ദ്രൻ ഇരിങ്ങത്ത് (റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ), അജിത കരുവഞ്ചേരി. സഹോദരങ്ങൾ: പരേതയായ നാണി, കൗസു, വിജയൻ, കമല, പവിത്രൻ. ശവസംസ്ക്കാരം വ്യാഴാഴ്ച (11-07-2024) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.