അതി ദരിദ്രരെ കണ്ടെത്തി അവരുടെ ദാരിദ്ര്യത്തിന് പരിഹാരം കണ്ടു; മണിയൂർ ഇനി അതി ദരിദ്രരില്ലാത്ത പഞ്ചായത്ത്
മണിയൂർ: മണിയൂരിനെ അതി ദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സർവേയിലൂടെ കണ്ടെത്തിയ 44 കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയാണ് ജില്ലയിൽ നാലാമത്തെ അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മണിയൂർ മാറിയത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു.
44 കുടുംബങ്ങളിലെയും മൂന്നുപേർക്ക് ഭക്ഷണമെത്തിച്ചും 38 പേരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ നിറവേറ്റിയും 16 പേർക്ക് വരുമാനമാർഗം ഒരുക്കിയുമാണ് നേട്ടം. 28 പേർക്ക് വീട് അറ്റകുറ്റപ്പണി നടത്തുകയും വിടൊരുക്കുകയും ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ജയപ്രഭ, പഞ്ചായത്ത് അഗങ്ങളായ പ്രമോദ് മുഴിക്കൽ, പ്രമോദ് കോണിച്ചേരി, വി.എം ഷൈനി, അസിസ്റ്റൻ്റ് സെക്രട്ടറി എൻ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.അൻസാർ സ്വാഗതവും കെ.ശശിധരൻ നന്ദിയും പറഞ്ഞു.
Summary: The extremely poor were identified and a solution was found for their poverty; Maniyur is now a panchayat without extremely poor people