മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തത്തിന് തുടക്കമായി


മണിയൂർ: മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തം പരിപാടിക്ക് തുടക്കം കുറിച്ചു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ ശശി പി ടി എ പ്രസിഡന്റ്‌ സുനിൽ മുതൂവനയ്ക്ക് പുസ്തകം നൽകിയാണ് പരിപാടിയുടെ ഉദ്ഘടനം നിർവഹിച്ചത്.

ഒരു വർഷം“നൂറു പുസ്തകം നൂറു എഴുത്തുകാരെ“പരിചയപ്പെടുത്തൽ, രക്ഷാകർത്തൃ വായന, വൺ ബുക്ക്‌ വൺ ഡേ, ന്യൂസ്‌ ചാനൽ പ്രക്ഷേപണം, തുടങ്ങിയതാണ് വായന വസന്തം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.

സ്ഥിരം സമിതി ആദ്യക്ഷ കെ വി റീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി, നിഷ പുത്തൻ പുരക്കൽ, ഷിംജിത്, കെ പ്രജില , കെ ബാബുമാസ്റ്റർ എന്നിവർ സംസാരിച്ചു.