മണിയൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു


വടകര: മണിയൂർ ഗവൺമെൻ്റ് ഹയർ സെക്കന്റി സ്കൂളിൽ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും വിജയോത്സവം പരിപാടിയും നടന്നു. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പാചക പുര നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ: പി.ഗവാസ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള അനുമോദനം മണിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.അഷറഫ് നിർവഹിച്ചു.

പഞ്ചായത്ത് പൊതുമരാമത്തു സ്ഥിരം സമിതി ചെയർപേഴ്സൻ കെ.വി.റീന അധ്യക്ഷത വഹിച്ചു. ഡോ.ശശികുമാർ പുറമേരി വിദ്യാർത്ഥികൾക്ക് മൊട്ടിവേഷൻ ക്ലാസ്സ്‌ നൽകി. പഞ്ചായത്ത് മെമ്പർമാരായ പ്രമോദ് മൂഴിക്കൽ, ടി.പി.ശോഭന, പി.പി.ഷൈജു, സുനിൽ മുതുവന, ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി, പി.ടി.എ വൈസ് പ്രസിഡന്റ്‌
കെ. ബാബു മാസ്റ്റർ, പ്രിസിപ്പാൾ കെ.വി.അനിൽകുമാ, രാജീവ്‌ കുമാർ എൻ.കെ, പി.പി.ലിനീഷ്, ഷിംജിത്.എം എന്നിവർ സംസാരിച്ചു,.