സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ യോഗ്യത നേടിയ കായിക താരങ്ങളെ അനുമോദിച്ച് മണിയൂർ ഹയർ സെക്കൻ്ററി സ്കൂൾ


മണിയൂർ: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. ജില്ലാ വിദ്യാദ്യാസ ഓഫീസർ എം.രേഷ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു.

സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുപ്രീത്, നിമെയിൻ, സീനിയർ ഗേൾസ് ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ അലയ്ക.വി.സി, ജൂനിയർ വിഭാഗം ചെസ്സ് ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ നജാദ് സഹദ്, ഭിന്നശേഷി വിഭാഗം ബാറ്റ്മിന്റൻ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കുന്ന പാർവണ രാഗീഷ് എന്നിവരെയാണ് അനുമോദിച്ചത്.

സുനിൽ മുതുവന, അനീഷ്.കെ.പി, ഷിംജിത്.എം, കെ.വി അനിൽകുമാർ എന്നിവർ സംസാരിച്ചു. നവംബർ 4 മുതൽ എറണാകുളം മഹാരാജാസ്സിൽ വെച്ചാണ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നടക്കുന്നത്.

Summary: Maniyur Higher Secondary School felicitated the athletes who qualified in the State School Olympics