പുൽവാമ ഭീകരാക്രമണം; ധീര ജവാന്മാർക്ക് ആദരവുമായി മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
വടകര: പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീര ജവാൻമാർക്ക് ആദരവുമായി മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷിംജിത്ത് എം, സുനിൽ മുതുവന, പ്രിൻസിപ്പൽ രാജീവ്കുമർ, മിനി എ.കെ,നീതുനാഥ് എന്നിവർ സംസാരിച്ചു.
