ആതുര ശുശ്രൂഷയില്‍ മാതൃകയായി മണിയൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍


വടകര: പുതുവർഷ പുലരിയിൽ ആതുര ശുശ്രൂഷയിൽ മാതൃകയായി മണിയൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍. സ്‌കൂളിലെ എൻ.സി.സി നേവൽ യൂണിറ്റ് കേഡറ്റുകൾ വടകര ഗവ:ജില്ലാ ആശുപത്രിയിലേക്ക്‌ വീൽ ചെയറുകള്‍ നല്‍കി. പഠനത്തോടൊപ്പം ആതുര ശിശ്രൂഷ രംഗത്തും കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പരിപാടികളാണ് സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ആർ.എം.ഒ ഡോ.പി.കെ ഷിബിന്‌ ചെയറുകള്‍ കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽ കുനിയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷത കെ.വി റീന മുഖ്യതിഥിയായിരുന്നു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്‌ സുനിൽ മുതുവന, ഷനോജ്, നഴ്സിംഗ് സൂപ്രണ്ട് ഷീബ.പി, നഴ്സിംഗ് ഓഫീസർമാരായ ശരണ്യ സി.എം, സറീന എം എന്നിവർ സംസാരിച്ചു. നിവേദ്യ എം സ്വാഗതവും എൻ.സി.സി എ.എന്‍.ഒ ഡോ.ഷിംജിത് എം നന്ദി പറഞ്ഞു.