നൃത്തസംഗീതരാവുമായി ചലച്ചിത്ര താരങ്ങള്‍, ഒപ്പം വയോജന കലോത്സവവും; മണിയൂര്‍ ഫെസ്റ്റ് 27 മുതല്‍
വടകര: മണിയൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മണിയൂര്‍ ഫെസ്റ്റ് ഡിസംബര്‍ 27,28,29 തീയതികളിലായി നടക്കും. 27ന് വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര-സീരിയല്‍ താരം വിനോദ് കോവൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാവിലെ 10മണി മുതല്‍ അങ്കണവാടി കുട്ടികളുടെയും ഭിന്നശേഷി കുട്ടികളുടെയും കലോത്സവമുണ്ടാകും. രാത്രി ഏഴ് മണിക്ക് ചലച്ചിത്ര പിണണി ഗായകന്‍ നിഷാദും ചലച്ചിത്രതാരം സരയൂവും അവതരിപ്പിക്കുന്ന നൃത്തസംഗീത രാവ് അരങ്ങേറും.
മൂന്ന് ദിവസങ്ങളിലായി സിനിമാ-നാടക രംഗത്തെ അറിയപ്പെടുന്ന കലാകാരന്മാരുടെ വിവിധ പരിപാടികള്‍ നടക്കും. 28ന് പകല്‍ മൂന്ന് മണി മുതല്‍ വയോജന കലോത്സവം അരങ്ങേറും. വൈകിട്ട് ആറ് മണിക്ക് ഇശല്‍ കള്‍ച്ചറല്‍ സൊസൈറ്റി അവതരിപ്പിക്കുന്ന ഇശലരങ്ങ്, രാത്രി 8.30ന് കേരള ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ബ്ലാക്ക് മീഡിയ കണ്ണൂര്‍ അവതരിപ്പിക്കുന്ന ഉരിയാട്ട് പെരുമ ഫോക് മെഗാ ഷോ എന്നിവ നടക്കും.
29ന് പകല്‍ മൂന്ന് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. രാത്രി ഏഴിന് സിനിമാതാരം നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കാലിക്കറ്റ് കോമഡി കമ്പനിയുടെ ആനന്ദരാവ് എന്നിവയുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്‌റഫ്, വൈസ് പ്രസിഡണ്ട് എം ജയപ്രഭ, പ്രമോദ് കോണിച്ചേരി, പ്രമോദ് മൂഴിക്കല്‍, വി.എം ഷൈനി, പി.വി രജീഷ് എന്നിവര്‍
പങ്കെടുത്തു.
Description: Maniyur Fest from december 27