മണിയൂർ എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു


മണിയൂർ: ചെന്നൈ എംആർഎഫ് റിട്ട. ഉദ്യോഗസ്ഥനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മദിരാശി കേരള സമാജം ഭരണ സമിതി അംഗമായും ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരള സമാജം എജ്യുക്കേഷനൽ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമായിരുന്നു.

ഭാര്യ: കമല.

മക്കൾ: സുധ, സുധീർ (ഐടി പ്രഫഷനൽ യുഎസ്).

മരുമകൾ: ടീന.