മണിയൂർ പാലയാട് മൃഗാശുപത്രി -വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ട പ്രവർത്തി പൂർത്തിയായി
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ട പ്രവർത്തി പൂർത്തിയായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോടൊപ്പം മൃഗാശുപത്രി – തെയ്യുള്ളതിൽ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂർത്തിയായതിൻ്റെയും ഉദ്ഘാടനം നടന്നു.
ചടങ്ങിൽ വാർഡ് മെമ്പർ ടി പി.ശോഭന അദ്ധ്യക്ഷത വഹിച്ചു. വിപി സുരേന്ദ്രൻ, വി പി. ജയൻ എന്നിവർ സംസാരിച്ചു.
