‘കുടുംബ ബന്ധങ്ങളിലെ പിഴവുകളും കുട്ടികളെ ലഹരിക്ക് അടിമയാക്കാൻ കാരണമാകുന്നു’; ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ച് മണിയൂർ കാരുണ്യം പാലിയേറ്റിവ്


മണിയൂർ: മണിയൂർ കാരുണ്യം പെയിൻ & പാലിയേറ്റിവിൻ്റെ നേതൃത്വത്തിൻ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് ഉൽഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളിൾ വരുന്ന പിഴവുകളും വീഴ്ചകളും കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് ശൈലേഷ് പറഞ്ഞു.

വെറും ഒരു കൗതുകത്തിന് വേണ്ടി രാസലഹരി ഉപയോഗിക്കുന്നവർ ഇന്നതിന് അടിമകളാവുന്ന സാഹചര്യ മാണുള്ളതെന്നും ലഹരിക്കെതിരെ പൊതു സമൂഹം കൃത്യമായ ജാഗ്രതയും പ്രതിരോധവും തീർക്കണമെന്നം അദ്ദേഹം പറഞ്ഞു. കാരുണ്യം പാലിയേറ്റിവ് സെക്രട്ടറി പി.കെ.റഷിദ് അദ്ധ്യക്ഷത വഹിച്ചു.

പാലയാട് കാരുണ്യം പാലിയേറ്റിവിന് സമീപം നടന്ന ചടങ്ങിൽ കൊയിലാണ്ടി എ.എസ്.ഐ റഖീബ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ജയപ്രസാദ് എന്നിവർ സംസാരിച്ചു. സുരേഷ് വി.പി സ്വാഗതവും ഹമിദ്.പി.പി നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്താർ വിരുന്നും ഉണ്ടായിരുന്നു.

Summary: Mistakes in family relationships also cause children to become addicted to drugs; Maniyoor Karunyam Palliative organizes anti-drug audience