‘കാരുണ്യ സ്പര്‍ശം’ നേരിട്ടറിഞ്ഞ്‌ മണിയൂർ ജവഹർ നവോദയ സ്‌കൂള്‍ വിദ്യാർത്ഥികള്‍


മണിയൂർ: മണിയൂർ ജവഹർ നവോദയ സ്‌കൂള്‍ വിദ്യാർത്ഥികളും അദ്ധ്യാപകരും മണിയൂർ കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് സന്ദർശിച്ചു. കാരുണ്യം സെക്രട്ടറി പി.കെ റഷിദ് മാസ്റ്റർ, പ്രവര്‍ത്തകരായ അജ്മൽ പി.പി, ഷെമിന സമീർ, സെയ്ഫുന്നിസ.സി എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്ഥാപനം നടത്തുണ ഹോം കെയര്‍, സാന്ത്വന പരിചരണം എന്നിവയെപറ്റി നേരിൽ അറിയാനും മനസിലാക്കാനുമായിരുന്നു സന്ദർശനം.

സന്ദര്‍ശനം നടത്തിയ വിദ്യാര്‍ത്ഥികളില്‍ മിക്കവരും പാലിയേറ്റിവ് നേരത്തെ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തവരാണ്. “കാരുണ്യം” എന്നത് ഒരു വാക്കല്ലെന്നും അവശരെ ചേർത്തുപിടിക്കുക എന്നതിൻ്റെ പര്യായമാണെന്നം സന്ദർശന ശേഷം അദ്ധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു.

അദ്ധ്യാപകരായ എ.കെ മനോജ്, സിനി എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം കൊടുത്തു. പാലിയേറ്റീവ് കെയറിലെ സിസ്റ്റർമാരായ ജയശ്രീ രജീഷ്, സിമിഷ സിജിൽ എന്നിവർ ഹോം കെയറിനെ പറ്റിയും മറ്റ് പ്രവർത്തനങ്ങളെ പറ്റിയും വിശദികരിച്ചു.

Description: Maniyoor Jawahar Navodaya School Students visited Karunyam Pain and Palliative