മണിയാർ ജലവൈദ്യുതി പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക; കുറ്റ്യാടിയിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) നേതൃത്വത്തിൽ ധർണ
കുറ്റ്യാടി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി കെ എസ് ഇബി സബ്ബ് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മണിയാർ ജലവൈദ്യുതി പദ്ധതി കെ എസ് ഇ ബി ഏറ്റെടുക്കുക, ഇക്ട്രിസിറ്റി വർക്കർ പ്രമോഷൻ ഉടൻ നടത്തുക, നിയമന നിരോധനം പിൻവലിക്കുക,ഡി എ കുടിശ്ശിക അനുവദിക്കുക, മെറ്റീരിയൽസിന്റെ ദൗർ ലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയായ സമരാഗ്നിയുടെ ബാഗമായാണ് സമരം സംഘടിപ്പിച്ചത്. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.വി.പി സുരേഷ് ബാബു ബാബു . കെ ദാമോധരൻ,പി.റഷീദ് കക്കുഴി, ഷിജിത്ത് ചേളന്നൂർ, എ സി ജയേഷ്,എൻ പി. അഷ്റഫ്, വി ടി ജോബ് എന്നിവർ സംസാരിച്ചു.
Description: Dharna led by Kerala Electricity Employees Confederation (INTUC) at Kuttyadi