ലഹരിക്കെതിരെ ഒരുമിച്ച് മുന്നോട്ട്; ചോറോട് മാങ്ങോട്ട്പാറയില്‍ 9ന് ‘മാനിഷാദ’ ബഹുജന സംഗമം


ചോറോട് ഈസ്റ്റ്‌: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് ഈസ്റ്റ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 9ന് ‘മാനിഷാദ’ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. മാങ്ങോട്ട് പാറയിൽ വൈകുന്നേരം 4.30ന് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്യും.

എക്സൈസ് വടകര റേഞ്ച് ഇൻസ്പെക്ടർ ശൈലേഷ് പി.എം മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, രാഷ്ടിയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങിയവര്‍ പങ്കെടുക്കും. 8ന് രാത്രി 7മണിക്ക് പന്തം കൊളുത്തി പ്രകടനം നടത്തും.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഴിച്ചിട്ട വീടുകൾ, വിജനമായ സ്ഥലങ്ങൾ, അസമയങ്ങളിലെ കൂട്ടുകൂടൽ എന്നിവ നിരീക്ഷിക്കുവാൻ വിവിധ ഏരിയകളിൽ സത്രീകൾ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചു. യോഗത്തിൽ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷിനിത ചെറുവത്ത്, ജംഷിദ.കെ, കമ്മിറ്റി അംഗങ്ങളായ കെ.സുകുമാരൻ മാസ്റ്റർ, പി.സുരേഷ്, ഭാർഗ്ഗവൻ മഠത്തിൽ, സത്യൻ മമ്പറത്ത്, രാജൻ ടി.കെ, ചന്ദ്രി കെ.കെ, ശൈലജ പി.കെ, ജയശ്രീ കെ.എം, ശ്രീജീഷ് യു.എസ് എന്നിവർ സംസാരിച്ചു.

Description: 'Manishadha' mass meeting to be held at Mangotpara, Chorode on the 9th