മണിപ്പൂര്‍ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ച് ഡിവൈഎഫ്‌ഐ


പേരാമ്പ്ര: മണിപ്പൂരില്‍ കഴിഞ്ഞ രണ്ടര മാസക്കാലമായി തുടരുന്ന കലാപത്തിലും വംശഹത്യയിലും പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ചു. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ ജ്വാല തെളിയിച്ചത്. തുടര്‍ന്ന് പ്രവർത്തകർ മണിപൂര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ്, ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സെക്രട്ടറി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നുറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു.

summary: Manipur riots protest, DYFI flame of resistance in Perambra