മണിപ്പൂരിലെ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ മാര്‍ച്ചും സംഗമവും നടത്തി വനിതാ ലീഗ്


പേരാമ്പ്ര: മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദീ സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധറാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.