മാലിന്യമുക്തം നവകേരളം; മാങ്ങോട്ട് പാറ ടൗൺ ശുചിത്വ പ്രഖ്യാപനം നാളെ
ചോറോട്: ഈ മാസം 30 ന് സംസ്ഥാനം സമ്പൂർണ്ണമാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാങ്ങോട്ട് പാറ ടൗൺ ശുചീകരണം നടത്തി. നാളെ വൈകുന്നേരം 4. മണിക്ക് ശുചിത്വ ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിക്കും.
10,11,12 വാർഡുകളിലെ പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബുകളുടെ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ, കച്ചവടക്കാർ, എന്നിവർ ചേർന്നാണ് പ്രവൃത്തി ചെയ്തത്. ചോറോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ടൗണുകളും കവലകളും പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ജംഷിദ കെ, ഷിനിത ചെറുവത്ത് എന്നിവർ നേതൃത്വം നൽകി. എന്നിവർ പങ്കെടുത്തു.

Description: Mangot Para town cleanliness announcement tomorrow