മാലിന്യമുക്ത നവകേരളം; സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ച് ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13-ാം വാർഡ് സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. മെമ്പർ എ. സുരേന്ദ്രൻ പ്രഖ്യാപനം നടത്തി. ശുചിത്വ പ്രതിജ്ഞ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴൽ ചൊല്ലിക്കൊടുത്തു.
കടമേരി , പുതുശ്ശേരിക്കണ്ടി,ഇയ്യോത്ത് വയൽ, അരീക്കര, തയ്യിൽ, വരീലാട്ട് താഴ, അക്കരോൽ, മഞ്ചക്കണ്ടി, അമ്പലപ്പറമ്പ്, തത്തങ്കോട്ട് തുടങ്ങിയ ഭാഗങ്ങളിലെ പാതയോരങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകളുമായുള്ള ജാഥ അക്വഡേറ്റ് പരിസരത്ത് അവസാനിച്ചു. ശങ്കരൻ പൊതുവാണ്ടി, ചാത്തു മഞ്ചക്കണ്ടി, ആശാവർക്കർ റീന ടി.കെ,മോളി പട്ടേരിക്കുനി, സതി തയ്യിൽ,ദീപ തിയ്യർക്കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

മുപ്പതോളം പൊതുപ്രവർത്തകർക്ക് വീട്ട് ആവശ്യത്തിനുള്ള മൺകലങ്ങൾ വിതരണം ചെയ്തു. കൂടാതെ വരും ദിവസങ്ങളിൽ വാർഡിലെ എല്ലാ കടകൾക്കും വേസ്റ്റ് ബിൻ നൽകാനും തീരുമാനമായി.