മണ്ടോടി കണ്ണൻ രക്ത സാക്ഷി ദിനം; വടകരയിൽ നാളെ അനുസ്മരണ സമ്മേളനം


വടകര: സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ടോടി കണ്ണൻ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിക്കും. രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി വടകര സാസ്കാരിക ചത്വരത്തിൽ നാളെ അനുസ്മരണ സമ്മേളനം നടക്കും.

സിപിഐ ദേശീയ എക്സികുട്ടീവ് അംഗം അഡ്വ : കെ പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി പി സുരേഷ് ബാബു ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ എം ബിജു തുടങ്ങിയവർ സംസാരിക്കും.