പേരാമ്പ്രയിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ-താമസ-പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി ഛത്രപതി ശിവജി അയ്യപ്പസേവാ സമിതി; എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്ര പരിസരത്ത് മണ്ഡലമാസ പ്രസാദ ഊട്ട് കേന്ദ്രത്തിന് തുടക്കമായി


പേരാമ്പ്ര: ഛത്രപതി ശിവജി അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ അയ്യപ്പസ്വാമിമാര്‍ക്കുള്ള പ്രസാദ ഊട്ട് കേന്ദ്രം തുടങ്ങി. എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്ര പരിസരത്ത് കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്രയില്‍ ശബരിമല തീര്‍ഥാടന സമയത്ത് എത്തിച്ചേരുന്ന അയ്യപ്പ സ്വാമിമാര്‍ക്ക് താമസിക്കാനും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും അയ്യപ്പസേവാ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാട് പൂര്‍ണ കുംഭം നല്‍കി സ്വാമിജിയെ സ്വീകരിച്ചു. ചടങ്ങില്‍ പി.സി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സി.പി അപ്പുക്കുട്ടി നമ്പ്യാര്‍, സി.പി ജയകൃഷ്ണന്‍, വിനോദ് ധനശ്രീ, അശോകന്‍ മാട്ടനോട്, വിനോദന്‍ മമ്പാട് എന്നിവര്‍ സംസാരിച്ചു.