രാജ്യം റിപ്പബ്ലിക്കായിട്ട് 76 വർഷം; റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 76-ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വില്ല്യാപ്പളളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി. ബിജു പ്രസാദ് ദേശീയ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് അജ്മൽ മേമുണ്ട ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
മേമുണ്ടയിൽ നടന്ന ചടങ്ങിൽ സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. അമീർ. കെ.കെ , രാജീവൻ കോളോറ , സ്വപ്ന ജയൻ , ടി.എം. രാധാകൃഷ്ണൻ , പ്രവീൺ മേമുണ്ട , ജ്യോതി ബാസു , പ്രവീൺ. ടി.ടി.കെ , സുധീഷ്. പി എന്നിവർ സംസാരിച്ചു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് രാജ്യ തലസ്ഥാനത്ത് ചടങ്ങുകൾ തുടങ്ങിയത്. മുൻനിശ്ചയിച്ചത് പ്രകാരം പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്.