നൊച്ചാട്ടുകാർക്ക് യാത്രകളിനി അടിപൊളിയാവും; 84 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമർപ്പിച്ചു


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് 84 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, ടി.വി.ഷിനി, പി.കെ.അജീഷ്, പി.അബ്ദുള്‍ശങ്കര്‍, പി.എം.സുശീല, കെ.കുഞ്ഞബ്ദുള്ള, ടി.പി.നാസര്‍, സജീവന്‍ കൊയിലോത്ത്, എം.ടി.മുഹമ്മത്, രവീന്ദ്രന്‍ പുത്തലത്ത്, വി.കെ.അഖില, വാര്‍ഡ് കണ്‍വീനര്‍ കെ.കെ.നിധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.