വയനാട്ടില്‍ പുല്ലുവെട്ടാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം
മീനങ്ങാടി: വയനാട്ടില്‍ പുല്ലുവെട്ടാന്‍ പോയപ്പോള്‍ കാണാതായ കര്‍കനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജജിതം. ചീരാംകുന്ന് മുരണി കുണ്ടുവയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് ഇന്നലെ മുതല്‍ കാണാതായത്.
വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരിഞ്ഞുകൊണ്ടിരുന്ന സുരേന്ദ്രനെ അന്വേഷിച്ച് ഭാര്യ ഷൈല ചെന്നപ്പോള്‍ കണ്ടെത്താനായില്ല. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന് അഭ്യൂഹമുണ്ട്. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.
മീനങ്ങാടി പൊലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തിരച്ചില്‍ കാര്യക്ഷമമാക്കാന്‍ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാനായി കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി ഒഴുക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.