മീൻ പിടിക്കുന്നതിനിടെ കോഴിക്കോട് കനോലി കനാലിൽ വീണ് യുവാവിനെ കാണാതായി, തിരച്ചിൽ


കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ യുവാവ് വീണ് കാണാതായി. സരോവരം കനോലി കനാലില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. കുന്ദമംഗലം സ്വദേശി പ്രവീണ്‍ദാസിനെയാണ് കാണാതായത്.

മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിയുകായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും പ്രദേശത്ത് ഉള്ളവര്‍ പറയുന്നു.സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേര്‍ കനാലില്‍ ഇറങ്ങി തപ്പിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

തുടര്‍ന്ന് പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവര മറിയിക്കുകയായിരുന്നു. നിലവില്‍ സ്‌കൂബ ടീമും പോലീസും ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.