വളയത്ത് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മുപ്പത് വർഷം കഠിന തടവും, രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും
കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മുപ്പത് വർഷം കഠിന തടവും, രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. വാണിമേൽ, പുതുക്കുടി, നെടുംമ്പറമ്പ്, പാറോള്ളതിൽ വീട്ടിൽ
ശശി എന്ന സജീവൻ (41) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.
ജഡ്ജ് അനിൽ ടി പി ആണ് പ്രസ്തുത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2019 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ ബാലികയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബാലിക പിന്നിട് സ്‌കൂൾ ടീച്ചറോട് താൻ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.
തുടർന്ന് വളയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ എ വി ജോൺ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് പി ജെതിൻ ഹാജരായി.