കോഴിക്കോട് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു


കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഒളവണ്ണ സ്വദേശി പ്രകാശനാണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.

കോഴിക്കോട് ബൈപ്പാസ് റോഡിലെ സൈബര്‍ പാര്‍ക്കിന് സമീപമുള്ള തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്. കഴിഞ്ഞ മാസം പതിനെട്ടാം തിയ്യതിയായിരുന്നു സംഭവം.

തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെ ഇന്നാണ് പ്രകാശന്‍ മരിച്ചത്.