കണ്ണൂര്‍ ബസിലെ നഗ്നതാ പ്രദര്‍ശനം: പ്രതിയായ ചിറ്റാരിക്കല്‍ സ്വദേശി പിടിയില്‍


കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോം പുഴ സ്വദേശി നിരപ്പില്‍ ബിനുവിനയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നും പുലര്‍ച്ചെയായിരുന്നു ഇയാളെ പോലീസ് പിടിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.

മെയ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസില്‍ വച്ചായിരുന്നു യുവതിക്ക് ദുരനുഭവം ഉണ്ടായത്. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. തുടര്‍ന്ന് യാത്രക്കാരിയുടെ സമീപത്തെ സീറ്റില്‍ വന്നിരുന്ന പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

പിന്നാലെ ബസ് ജിവനക്കാര്‍ എത്തിയെങ്കിലും ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോവുകയായിരുന്നു. യുവതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.