മാമ്പൊയില്‍ അടുംമ്പും കുനി റോഡില്‍ ഇനി ബുദ്ധിമുട്ടില്ലാതെ യാത്ര തുടരാം; നവീകരിച്ചത് മുപ്പത് ലക്ഷം രൂപ ചെലവില്‍


മേപ്പയ്യൂര്‍: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ മുപ്പത് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മാമ്പൊയില്‍ അടുംമ്പും കുനി റോഡ് ടി.പി.രാമക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍മാര്‍ വി. സുനില്‍, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ.ഷൈനു, സഞ്ജയ് കൊഴുക്കല്ലൂര്‍, പി.കുഞ്ഞിക്കണ്ണന്‍ ടി.എന്‍.അമ്മത്, കെ.കെ.രാരിച്ചന്‍, കെ.എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി അശോകന്‍ സ്വാഗതം പറഞ്ഞു.

ടി.പി.രാമക്യഷ്ണന്‍ എം.എല്‍.എ യുടെ 2020 – 21 ആസ്തി വികസന ഫണ്ട് 15 ലക്ഷം രൂപ ചെലവില്‍ താര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് കരുവാന്‍ കണ്ടി മുക്ക് -തയ്യില്‍ മുക്ക് കനാല്‍ റോഡിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. ടി.പി. രാമക്യഷ്ണന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അദ്ധ്യഷത വഹിച്ചു. പി.പി.രാധാകൃഷ്ണന്‍, സി.എം. ബാബു, നിഷാദ് പൊന്നം കണ്ടി, ഷര്‍മിന കോമത്ത്, കെ.എം.സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാബിയ എടത്തിക്കണ്ടി സ്വാഗതവും കെ.കെ വിനോദന്‍ നന്ദിയും അറിയിച്ചു.