ജൂണ്‍ 13-ന് മലയോര ഹര്‍ത്താല്‍; ചക്കിട്ടപാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള മേഖലകളെ ബാധിക്കും


പേരാമ്പ്ര: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി. മീറ്റര്‍ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ജൂണ്‍ 13-ന് കേഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫിന്റെ മലയോര ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പഞ്ചായത്തുകളായ ചക്കിട്ടപാറ, കൂരാചുണ്ട്, നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, മരുതോങ്കര, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളില്‍ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍, പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹര്‍ത്താല്‍ നടത്തുന്നതാണെന്നു് ഇടത്പക്ഷ ജനാധിപത്യ മുന്നണി ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് അറിയിച്ചു


മലയോര മേഖലകളിലെ കര്‍ഷകര്‍ക്ക് ദോഷകരമായ നിലപാടുകളെ ജനകീയ സമരത്തിലൂടെ ചെറുത്ത് തോല്‍പ്പിച്ച ഐക്യം ഹര്‍ത്താല്‍ വിജയിപ്പിക്കന്നതിലും ഉണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യഭ്യാസസ്ഥാപനങ്ങള്‍, ആശൂപത്രികള്‍, പത്രം, പാല്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും.