മലയാളികളുടെ പ്രിയപ്പെട്ട ജയിൽ ചപ്പാത്തിക്ക് നാളെ മുതൽ വിലകൂടും; വർധനവ് 13 വർഷത്തിന് ശേഷം ആദ്യമായി
കോഴിക്കോട്: ജയിൽ ചപ്പാത്തിക്ക് നാളെ മുതൽ വില കൂടും. പത്ത് എണ്ണത്തിന്റെ പാക്കറ്റിന് ഇനി 30 രൂപ. ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയായി. ഗോതമ്പുപൊടിയുടെയും മറ്റും വില ഉയർന്ന പശ്ചാത്തലത്തിലാണ് വിലവർധന.
2011ലാണ് ചപ്പാത്തി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചത്. അന്ന് മുതൽ രണ്ടു രൂപയായിരുന്നു വില. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം മറ്റു ഭക്ഷണ സാധനങ്ങൽക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു.
Description: Malayali’s favorite Jail Chapathi will go up in price from tomorrow