കുടകിൽ മലയാളിയെ കഴുത്തറുത്ത് കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി
കർണാടക: മലയാളി യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.
ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. ഗോണിക്കുപ്പ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. കണ്ണൂരിലെ കൊയ്ലി ആശുപത്രി ഉടമ പരേതനായ കൊയ്ലി ഭാസ്ക്കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്.
