കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ.വി ശ്രീധരൻ അന്തരിച്ചു
ഒഞ്ചിയം: പ്രമുഖ എഴുത്തുകാരനും കലാകൗമുദി സാഹിത്യ വിഭാഗം പത്രാധിപരുമായിരുന്ന ഇ.വി ശ്രീധരൻ (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിരുന്നു.
നാദാപുരം റോഡിലെ ബന്ധുവീട്ടിലാണ് കുറച്ചു കാലമായി താമസം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചിരുന്നു.

മലയാളത്തിൽ ശ്രദ്ധേയങ്ങളായ നിരവധി കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പിൽ നടക്കും.
Description: malayalam writer and journalist E.V. Sreedharan passes away