മലയാള പുരസ്ക്കാരം 1200 പ്രഖ്യാപിച്ചു; ചിത്രകാരനും ഏറാമല സ്വദേശിയുമായ ജ​ഗദീഷ് പാലയാട്ടിന് പുരസ്ക്കാരം


ഓർക്കാട്ടേരി: മലയാള പുരസ്‌കാര സമിതി സംഘടിപ്പിക്കുന്ന ഒൻപതാമത്തെ മലയാള പുരസ്കാരം 1200 പ്രഖ്യാപിച്ചു. ചിത്രകാരൻ ജഗദീഷ് പാലയാട്ടിനാണ് പുരസ്കാരം ലഭിച്ചത്. പാരമ്പര്യ ചിത്രകലാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്കാരം.

പ്രകൃതി ജന്യ വസ്‌തുക്കളായ കല്ലുകളും ഇലകളും ചായില്ല്യം, മനയോല തുടങ്ങിയ ധാതുക്കളും മരക്കറകളും ഉപയോഗിച്ചാണ് ജ​ഗദീഷിന്റെ ചിത്രരചന. കേരളത്തിലെ പരമ്പരാഗത ചിത്രകലാ രീതിയേ പ്രോത്സാഹിപ്പിക്കുന്നതിനായി ഇദ്ദേഹം നിരവധി വർക്കുകൾ ചെയ്തിരുന്നു. ഇത് പരി​ഗണിച്ചാണ് ജഗദീഷിനു പുരസ്കാരം ലഭിച്ചത്. വടകര ഏറാമല സ്വദേശിയാണ് ജഗദീഷ് പാലയാട്ട്.

Description: Malayalam Award 1200 announced; Jagadish Palayat, a painter and a native of Eramala, was awarded the award