ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലഹരി മാഫിയ ആക്രമണം; കൂത്താളി സ്വദേശി എഴുതിയ ‘മാലാഖ മുഖി’ പ്രകാശനത്തിനൊരുങ്ങുന്നു


പേരാമ്പ്ര: ജോലി സ്ഥലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മാഫിയകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പശ്ചാത്തലമാക്കി കൂത്താളി സ്വദേശി ജികേഷ് എഴുതിയ ‘മാലാഖ മുഖി’ എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു.

ലഹരി മാഫിയകളുടെ ആക്രമണത്തിന് ഇരയായി തന്റെ ജോലിയും ജീവിതവും കുടുംബവും തകര്‍ന്ന നഴ്‌സിന്റെ കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ചികിത്സക്കെത്തിയ ആളുടെ ആക്രമണത്തിനിരയായി ഡോ.വന്ദന മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ആഗസ്ത് മാസത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം. പുസ്തത്തിന്റെ മുഖചിത്രം കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് സ്‌ക്കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ വച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു പ്രകാശനം ചെയ്തു.

സംവിധായകന്‍ സാദിഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ യു.എന്‍ ശ്രീജ അധ്യക്ഷത വഹിച്ചു. സോയൂസ് ജോര്‍ജ്‌, രഞ്ജിത്ത്, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അനു തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിലാണ് ജികേഷ് ജോലി ചെയ്യുന്നത്.