ആംബുലന്‍സിന് വഴിയൊരുക്കുന്നതിനിടെ കടിയങ്ങാടില്‍ ബസ് കാനയിലേക്ക് ചരിഞ്ഞു


പേരാമ്പ്ര: ആംബുലന്‍സിന് വഴിയൊരുക്കുന്നതിനിടെ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം. പേരാമ്പ്ര കടിയങ്ങാട് പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പേരാമ്പ്ര ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുറ്റ്യാടിയില്‍ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോയ ആംബുലന്‍സ് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഓവര്‍ ടേക്ക് ചെയ്ത് വന്ന ആംബുലന്‍സിനെ തട്ടാതിരിക്കാന്‍ എതിര്‍വശത്ത് നിന്ന്‌
വന്ന ബസ് ഇടത്തോട്ട് വെട്ടിച്ചതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് കുറ്റ്യാടി പേരാമ്പ്ര റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.