പൊന്നു വിളഞ്ഞ പാടങ്ങള്‍ അവര്‍ കൊയ്‌തെടുത്തു; ആവടുക്ക പാടശേഖരത്തില്‍ മകരക്കൊയ്ത്തുത്സവം നടത്തി കതിര്‍ കര്‍ഷക കൂട്ടായ്മ


പേരാമ്പ്ര: കതിര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആവടുക്ക പാടശേഖരത്തില്‍ മകരക്കൊയ്ത്തുത്സവം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഉണ്ണി വേങ്ങേരി അധ്യക്ഷനായി.

ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി.കെ ശൈലജ, വാര്‍ഡ് മെമ്പര്‍ പി.കെ പ്രകാശിനി, കൃഷി ഓഫീസര്‍ അരുണ്‍ കുമാര്‍, പാടശേഖരസമിതി ഭാരവാഹികളായ സുരേന്ദ്രന്‍ മുന്നൂറ്റം കണ്ടി, ടി.എസ് ദേവരാജന്‍, സി.പി.ഐ.എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം കുമാരന്‍, കര്‍ഷക സംഘം മേഖലാ സെക്രട്ടറി പി.സി സന്തോഷ്, കര്‍ഷക തൊഴിലാളി യൂനിയന്‍ സെക്രട്ടറി എ.കെ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷക കൂട്ടായ്മയുടെ സെക്രട്ടറി കെ.ടി രാധാകൃഷ്ണന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ടി.പി രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.