അറ്റകുറ്റപ്പണി; പെരിങ്ങത്തൂർ പാലം ഒരു മാസത്തേക്ക് അടച്ചു
നാദാപുരം: സംസ്ഥാനപാതയിലെ പെരിങ്ങത്തൂർ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഇന്ന് മുതല്‍ ഫെബ്രുവരി 20 വരെ ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് പാലത്തിലേക്ക് പ്രവേശനമില്ല. കാൽനട യാത്രക്കാർക്ക് മാത്രം പാലംവഴി പോകാൻ അനുമതിയുണ്ട്. പാലത്തിലെ കോൺക്രീറ്റ് പണികൾ, കൈവരികളുടെ നവീകരണം എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് ഒരുമാസംകൊണ്ട് തീർക്കേണ്ടതെന്ന് തലശ്ശേരി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.
ഇതുവഴി പോകേണ്ട വാഹനങ്ങൾ കടവത്തൂർ, മുണ്ടത്തോട്, പാറക്കടവ്വഴിയോ, കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗതക്രമീകരണം നടത്തണമെന്നും കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Description: maintenance; Peringathur bridge closed for a month