പ്രായമാകുന്നതിനോടൊപ്പം ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുക; വാണിമേലിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വാണിമേൽ : നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുരയ്യ ഉദ്ഘാടനം ചെയ്തു. പ്രായമാകുന്നതിനോടൊപ്പം ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ആയുഷ് വകുപ്പ് വയോജനങ്ങൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പിൽ വൈസ് പ്രസിഡന്റ്‌ സൽമ രാജു അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.നാഫിയ.എം , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു.എ, മെമ്പർമാരായ എം. കെ മജീദ്, ഷൈനി എ. പി. എന്നിവർ സംസാരിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സുരഭി, ഡോ. ലിജി കെ.സി, ഡോ ആശ എന്നീ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് ബോധവത്കരണ ക്ലാസും നടന്നു.

Description: maintaining physical and mental well-being as we age; A geriatric medical camp was organized at Vanimele