‘അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശക്തമായ നിയമനിര്‍മാണം നടത്തണം’; ചെറുവണ്ണൂരില്‍ കൂത്താളി-മുതുകാട് സമരവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ മഹിളാ സംഗമം


ചെറുവണ്ണൂര്‍: അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശക്തമായ നിയമനിര്‍മാണം നടത്തണമെന്ന് മഹിളാജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ യുവാക്കള്‍ ശക്തമായി മുന്നോട്ടു വരണമെന്നും അഭിപ്രായപ്പെട്ടു. കൂത്താളി-മുതുകാട് സമരവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കെ.കെ നിഷിത അധ്യക്ഷതവഹിച്ചു. കന്നഡ സാഹിത്യകാരിയും സോഷ്യലിസ്റ്റ് ചിന്തകയുമായ ഡോ. എച്ച്.എസ്. അനുപമ മുഖ്യാതിഥിയായി. സോഷ്യലിസ്റ്റുകള്‍ രാജ്യമെമ്പാടും നയിച്ച കര്‍ഷകസമരങ്ങളാണ് ഭൂപരിഷ്‌കരണ നിയമനിര്‍മാണത്തിനുള്‍പ്പെടെ കാരണമായതെന്ന് അവര്‍ പറഞ്ഞു.

എഴുത്തുകാരി കെ.പി സുധീര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി അജിത, സുജ ബാലുശ്ശേരി, വിമല കളത്തില്‍, ജീജദാസ്, എം.കെ സതി, പി മോനിഷ, പി.സി നിഷാകുമാരി, പി രമാദേവി, അനിത ചാമക്കാലയില്‍, സി.എം ശ്രീകല, ബിന്ദു വാസരം, എസ്.ആര്‍ ജിഷ, പ്രീതി സുനില്‍, നിര്‍മല, ശ്രീജ മാവുള്ളാട്ടില്‍, നജ്ല അഷറഫ്, മിനി അശോകന്‍, എ.എം റീജ തുടങ്ങിയവര്‍ സംസാരിച്ചു.